
പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ. 16കാരനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്. വീട്ടിൽ ആക്രി പെറുക്കാൻ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് ആദ്യം നൽകിയത്. വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായപൂർത്തിയാവത്തതിൽനാൽ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇടുക്കിയില്‍ യുവാവ് പിടിയില്‍
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി ഒഴുവത്തടം പുത്തൻവീട്ടിൽ റെജിയുടെ മകൻ യദു കൃഷ്ണ (22) ആണ് പിടിയിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
യദുകൃഷ്ണ വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പും ഇയാളെ സമാന കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു. അടിമാലി എസ് ഐ സന്തോഷിന്റെ നേത്യത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.