
മുസാഫർനഗർ: മുസാഫർനഗറിൽ 50 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 15കാരൻ കസ്റ്റഡിയിൽ. തന്നെ നിരന്തരം ബലാത്സംഗം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കുട്ടിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൊല്ലപ്പെട്ട 50കാരൻ 15കാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും റെക്കോർഡ് ചെയ്ത അശ്ലീല വീഡിയോ പ്രചിരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സൂപ്രണ്ട് (റൂറൽ) ആദിത്യ ബൻസാൽ പറഞ്ഞു.
Read More.... കൊല്ലം ചിതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇയാൾ കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച, വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തൊട്ടടുത്ത് കിടന്ന മൂർച്ചയുള്ള വസ്തു എടുത്ത് ഇയാളുടെ തലയിലും കഴുത്തിലും ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam