Latest Videos

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; കൊല്ലത്ത് സുഹൃത്തിന്‍റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

By Web TeamFirst Published May 26, 2024, 9:59 AM IST
Highlights

സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. പിന്നാലെ കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റമായി.

കൊല്ലം: കൊല്ലം കടയ്ക്കൽ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിന്‍റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി പ്രവീൺ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിന്‍റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്. ഇവിടെയെത്തിയ യുവതി ഭർത്താവിമായി വഴക്കിടുകയായിരുന്നു.

സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. പിന്നാലെ കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റമായി. യുവതിയും ഭർത്താവും തമ്മിൽ വഴക്കിടുമ്പോൾ തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു. യുവതി പിടിച്ചെടുത്തത് തന്‍റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. അതിനിടയിൽ ഫോൺ വേണമെങ്കിൽ തന്നത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തിൽ കയറി മുങ്ങി. ഇതിന് പിന്നാലെ യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി. 

തർക്കത്തിനിടെ പ്രവീൺ യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിൻസ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേൽപ്പിച്ചതിനും കേസെടുത്തായിരുന്നു പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : ചികിത്സ വൈകി മരണം; 2 ഐസിയു ആംബുലൻസുകളും കട്ടപ്പുറത്ത്, 'സാങ്കേതികത്വം' പറഞ്ഞ് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്

click me!