400 ഓളം ആൺകുട്ടികളെ പീഡിപ്പിച്ച ബാസ്കറ്റ് ബോള്‍ പരിശീലകന് 180 വർഷം തടവ്

By Web TeamFirst Published May 4, 2019, 8:34 PM IST
Highlights

ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന് സ്റ്റീഫന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ചെവി കൊണ്ടില്ല. സമൂഹത്തിന് അപകടകാരിയാണ് ഇയാളെന്ന് പറഞ്ഞ കോടതി 180 വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത 400 ഓളം ആൺകുട്ടികളെ പീഡിപ്പിച്ച ബാസ്കറ്റ് ബോള്‍ പരിശീലകനെ 180 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. അമേരിക്കയിലെ ഇയോണയിലാണ് സംഭവം. ഗ്രൈഗ് സ്റ്റീഫൻ‌ എന്ന 43കാരനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇയാൾ 440 കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. തുടർന്ന് കോടതി സ്റ്റീഫന് പരമാവധി തടവ് ശിക്ഷ വിധിക്കുകയായിരുന്നു. പെൺകുട്ടിയാണെന്ന വ്യാജേന ചിത്രങ്ങളും വീഡിയോകളും ഫോണിലൂടെ സെന്റ് ചെയ്ത് വാങ്ങിയാണ് ഇയാൾ ആൺ കുട്ടികളെ വശത്താക്കിയത്. ശേഷം ഇയാളുടെ വീട്ടിലെത്തിച്ച കുട്ടികളെ പീഡിപ്പിക്കുകയും ഇതിന്റെ രം​ഗങ്ങൾ ഒളിക്യാമറയിലൂടെ പകർത്തുകയും ചെയ്തു.

അപ്രത്യക്ഷിതമായി സ്റ്റീഫന്റെ വീട്ടിലെത്തിയ ഒരു ബന്ധുവാണ് ക്യാമറയും അതിലെ ദൃശ്യങ്ങളും കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. ശേഷം നടത്തിയ തെരച്ചിലിൽ ഇയാളുടെ വീട്ടിൽ നിന്നും ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുകയായിരുന്നു. ഇതിൽ നിന്നുമാണ് 400ൽ അധികം കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചത്. ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശിക്ഷ 20 വർഷമായി കുറയ്ക്കണമെന്ന് സ്റ്റീഫന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ചെവി കൊണ്ടില്ല. സമൂഹത്തിന് അപകടകാരിയാണ് ഇയാളെന്ന് പറഞ്ഞ കോടതി 180 വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

click me!