ഉത്ര വധക്കേസ്: സൂരജിന്‍റെ ബാങ്ക് ലോക്കര്‍ തുറന്നു, വീട്ടിലും പരിശോധന

By Web TeamFirst Published Jun 1, 2020, 5:18 PM IST
Highlights

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളിലെല്ലാം സംഘം പരിശോധന നടത്തി.

കോഴിക്കോട്: ഉത്രവധകേസിൽ ക്രൈംബ്രാഞ്ച് സംഘം രണ്ടാം തവണയും ഭർത്താവ്  സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പു നടത്തി. യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു  സംഘങ്ങളും  ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.

ക്രൈം ബ്രാഞ്ച്  ഡിവൈഎസ്പി എ അശോകിന്‍റെ  നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു.   ഫോറൻസിക് , റവന്യു സംഘവും  അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം   സംഘം പരിശോധന നടത്തി. 

തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ  ജീവനക്കാർ വീടിന്റെ സ്കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന്  കൈമാറി.സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക,  സഹോദരി സൂര്യ എന്നിവരിൽ  നിന്നും വിശദാംശങ്ങൾ തേടി. മറ്റാർക്ക് എങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

സമീപവാസികളിൽ നിന്നും  വിവരങ്ങൾ  ശേഖരിച്ചിട്ടുണ്ട്.പിന്നീട് അടൂരിൽ എത്തി സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും തുറന്ന് പരിശോധിച്ചു. സൂരജിന്‍റെ അച്ഛന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതിനിടെ ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ട ഡിവൈഎസ്പി. എസ് ആർ. ജോസ് സൂരജിന്റെ കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.

click me!