ഉത്ര കൊലപാതകം; സൂരജിന്‍റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ

Published : May 29, 2020, 11:24 AM ISTUpdated : May 29, 2020, 11:27 AM IST
ഉത്ര കൊലപാതകം; സൂരജിന്‍റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ

Synopsis

പത്തനംതിട്ട എസ്പിയോടാണ് കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഒരാഴ്ചക്കകം അന്വേഷണം റിപ്പോർട്ട് കൈമാറണമെന്നും വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. 

പത്തനംതിട്ട/ കൊല്ലം: ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിര്‍ദ്ദേശം. സൂരജിന്‍റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാനാണ് വനിതാ കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട എസ് പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു.

ഗാര്‍ഹിക പീഡനത്തിന് കേസ് എടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. 

തുടര്‍ന്ന് വായിക്കാം: ഉത്ര വധക്കേസ്; മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്റെ വീഴ്ച; വിമർശനവുമായി വനിതാ കമ്മീഷൻ...

 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും