ഉത്ര കൊലപാതകം; സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ്

By Web TeamFirst Published Jun 23, 2020, 12:44 AM IST
Highlights

ഉത്രയെ കൊത്തിയ മൂര്‍ഖന്‍പാമ്പിനെ പിടികൂടിയ ആറ്റിങ്ങല്‍ ആലങ്കോട് എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി. 

കൊല്ലം: ഉത്ര കൊലപാതക കേസിലെ പ്രതി സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന്‍റെ ഭാഗമായി വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ് പ്രതികളായ സൂരജും സുരേഷും. ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി.  

കഴിഞ്ഞ ബുധനാഴ്ചയാണ് സൂരജിനെയും സുരേഷിനെയും ചോദ്യം ചെയ്യലിന്‍റെ ഭാഗമായി വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ഒരുമിച്ച് ഇരുത്തിയും ബന്ധുക്കള്‍ക്ക് ഒപ്പവും ചോദ്യം ചെയ്യതു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ഏറ്റതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉത്രയെ കൊത്തിയ മൂര്‍ഖന്‍പാമ്പിനെ പിടികൂടിയ ആറ്റിങ്ങല്‍ ആലങ്കോട് എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി. പാമ്പിനൊപ്പം കിട്ടിയ മുട്ടകള്‍ സുരേഷ് വിരിയിച്ച് നദിയില്‍ ഒഴുക്കിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാമ്പിന്‍റെ വിഷം ലഹരിക്കായി ഉപയോഗിച്ചിരുന്നതായും സംശയം ഉണ്ട്.

പാമ്പ് പിടുത്തത്തില്‍ പ്രാഗല്‍ഭ്യം ഉള്ളവരുടെ സഹായത്തോടെ ഉത്രയെ കൊത്തിയ രീതി വനംവകുപ്പ് പുനരാവിഷ്കരിച്ചു.  ആദ്യം നല്‍കിയ അണലി ഉത്രയെ കടിച്ചവിവരം സുരേഷിന് അറിയാമാരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കുടതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി സൂരജിനെയും സുരേഷിനെയും വനംവകുപ്പ് മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടും.
 

click me!