
ലഖ്നൌ: ഉത്തര്‍പ്രദേശില്‍ ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 26ന് ലഖിംപൂർ ഖേരിയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം യുവ ഡോക്ടര്‍ ഭാര്യ വന്ദന അവസ്തി(28)യുടെ മൃതദേഹം 400 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ദഹിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അഭിഷേക് അവസ്തിയും പിതാവ് ഗൗരി ശങ്കർ അവസ്തിയും ചേർന്ന് വഴക്കിനിടെ വന്ദനയെ ഭാരമുള്ള വസ്തു കൊണ്ട് അടിക്കുകയും തലയ്ക്ക് പരിക്കേറ്റ വന്ദന മരണപ്പെടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കി അഭിഷേക് തന്‍റെ ആയൂര്‍വേദ ക്ലിനിക്ക് ആയ ഗൌരി ചികിത്സാലയത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആശുപത്രി ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റി 400 കി.മി ദൂരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ദഹിപ്പിച്ചു. തെളിവ് നശിപ്പിക്കാനാണ് പ്രതി മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ നിന്നും മതൃദേഹം കൊണ്ടുപോകാനായെത്തിയ ആംബുലൻസ് ഡ്രൈവറോട് യുവതി അപകടത്തിൽ മരിച്ചണെന്നും എത്രയും വേഗം മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പ്രതി പറഞ്ഞത്.
കൊലപാതകം നടന്നതിന്‍റെ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ അഭിഷേക് ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള ചില വസ്തുക്കളും കാണാനില്ലെന്ന് അഭിഷേകിന്‍റെ പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഭിഷേകിന്‍റെയും കുടുംബത്തിന്‍റെയും പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി. ഇതോടെ പൊലീസ് അഭിഷേകിനെ വിശദമായി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. അഭിഷേകും പിതാവും ചേർന്നാണ് വന്ദനയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ പൊലീസ് കൊലക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
Read More : അവിഹിത ബന്ധമെന്ന് സംശയം, യുവാവ് കാമുകിയെ ചായക്കടയില്‍വെച്ച് തല്ലിക്കൊന്നു
ആയുർവേദ ഡോക്ടറായ വന്ദന 2014 ൽ ആണ് ലഖിംപൂർ നഗരത്തിലെ മൊഹല്ല ബഹദൂർനഗർ നിവാസിയായ അഭിഷേകിനെ വിവാഹം കഴിക്കുന്നത്. ഡോക്ടര്‍ ദമ്പതികൾ സീതാപൂർ റോഡിൽ ഗൗരി ചികിത്സാലയ എന്ന പേരിൽ ആയുര്‍വേദ ആശുപത്രി നടത്തി വരികയായിരുന്നു. ക്രമേണ ഇവര്‍ക്കിടിയല്‍ കുടുംബ പ്രശ്നങ്ങള്‍ തുടങ്ങി. പ്രശ്നങ്ങള് ഗുരുതരമായതോടെ വന്ദന ചമൽപൂരിലെ ലക്ഷ്മി നാരായൺ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. ഇതെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Read More : ബിവറേജസ് കുത്തിത്തുറന്ന് 31 കുപ്പി വിദേശ മദ്യം കവര്‍ന്നു; സിസിടിവി കണ്ണടച്ചു, കള്ളന്മാരെ പൊക്കി പൊലീസ്