വാടാനപ്പള്ളി കടപ്പുറത്തെ ​ഗുണ്ടാനേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ

Published : Oct 08, 2026, 02:46 AM IST
vadanappally murder

Synopsis

വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് ഫസൽ ന​ഗർ കടപ്പുറത്ത് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞിരുന്നു. അതിക്രൂരമായാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തൃശ്ശൂർ: വാടാനപ്പള്ളിയിൽ ​ഗുണ്ടാനേതാവായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ബിൻഷാദ്, റയീസ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.

വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് ഫസൽ ന​ഗർ കടപ്പുറത്ത് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞിരുന്നു. അതിക്രൂരമായാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരമാസകലം മുറിവുകളുണ്ട്. മർദനമേറ്റ് വാരിയെല്ല് തകർന്നനിലയിലായിരുന്നു. ജനനേന്ദ്രിയത്തിലും ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ കുപ്രസിദ്ധ ​ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാം.

ചൊവ്വാഴ്ച രാത്രിയാണ് പ്രതികളും സലാമും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. പ്രതികളിൽ ബിൻഷാദ് അടക്കമുള്ളവരും ​ഗുണ്ടകളാണ്. തർക്കത്തിന് പിന്നാലെ ഇവർ ഇടിക്കട്ട ഉൾപ്പെടെ ഉപയോ​ഗിച്ച് സലാമിനെ ആക്രമിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുജറാത്തിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ, ക്രൂരത ശുദ്ധിക്രിയ എന്ന പേരിൽ
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്, 9 പേർ അറസ്റ്റിൽ