
സൂറത്ത്: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്. ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസ് ഭർത്താവ് അടക്കം 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് പുറത്ത് കടന്ന യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതിന് പിന്നാലെ ഗ്രാമവാസികളും യുവതിയുടെ ഭർത്താവും ചേർന്ന് ഇരുവരേയും പിടികൂടി ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. ഗ്രാമത്തിലെത്തിച്ച യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഭർത്താവ് ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ക്രൂരമായ ആക്രമണത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam