വളാഞ്ചേരി പീഡന കേസ്; അറസ്റ്റ് വൈകുന്നു, ആശങ്കയോടെ പെൺകുട്ടിയുടെ കുടുംബം

Published : May 21, 2019, 12:46 AM IST
വളാഞ്ചേരി പീഡന കേസ്; അറസ്റ്റ് വൈകുന്നു, ആശങ്കയോടെ പെൺകുട്ടിയുടെ കുടുംബം

Synopsis

പീഡനക്കേസിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നത് പെൺകുട്ടിയുടെ മാതാപിതാക്കളെ ആശങ്കയിലാക്കുന്നു. പ്രതിയുടെ സഹായികളുടെ ഭീഷണി ഭയന്ന് വീടുമാറി താമസിക്കുകയാണ് ഇപ്പോള്‍ പെൺകുട്ടിയുടെ കുടുംബം.

വളാഞ്ചേരി: പീഡനക്കേസിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നത് പെൺകുട്ടിയുടെ മാതാപിതാക്കളെ ആശങ്കയിലാക്കുന്നു. പ്രതിയുടെ സഹായികളുടെ ഭീഷണി ഭയന്ന് വീടുമാറി താമസിക്കുകയാണ് ഇപ്പോള്‍ പെൺകുട്ടിയുടെ കുടുംബം.

പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത് ഈ മാസം നാലാം തീയതിയാണ്. പോക്സോ കേസില്‍ വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ അംഗമായ ഷംസുദ്ദീനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

പ്രതിയെ സംരക്ഷിക്കുന്നത് സുഹൃത്ത് കൂടിയായ മന്ത്രി കെടി ജലീലാണെന്ന് ആരോപിച്ച് യുഡിഎഫ് നിരവധി സമരങ്ങളും ഇതിനിടെ നടത്തി. പ്രതി വിദേശത്തേക്ക് രക്ഷപെട്ടെന്നും പിടികൂടാനാവുന്നില്ലെന്നുമാണ് പെൺകുട്ടിയുടെ ബന്ധുക്കളോട് പൊലീസ് പറഞ്ഞത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതൊഴിച്ചാല്‍ പൊലീസ് അന്വേഷണത്തില്‍ ഇപ്പോള്‍ കാര്യമായ ഒരു പുരോഗതിയുമില്ല.

ഷംസുദ്ദീന്‍റെ സഹായികളുടെ ഭീഷണി ഭയന്ന് വീട്ടില്‍ നിന്നും മാറി അകലെ ഒരു വാടക വീടെടുത്ത് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. ഇവിടേയും ഇവര്‍ ഭീതിയോടെയാണ് കഴിയുന്നത്.

ഷംസുദ്ദീനെതിരായ പരാതി പിൻവലിപ്പിക്കാൻ സഹായികള്‍ സമ്മര്‍ദ്ദവും ഭീഷണിയും തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് പെൺകുട്ടി ചൈല്‍ഡ് ലൈനിന്‍റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം