അർജുൻ 50 ഉം 100 ഉം രൂപയ്ക്ക് ചോക്ലേറ്റ് വാങ്ങിയിരുന്നു; മൊഴിയിലുറച്ച് വണ്ടിപ്പെരിയാർ കേസിലെ സാക്ഷി

Published : Dec 22, 2023, 05:10 PM ISTUpdated : Dec 22, 2023, 05:12 PM IST
അർജുൻ 50 ഉം 100 ഉം രൂപയ്ക്ക് ചോക്ലേറ്റ് വാങ്ങിയിരുന്നു; മൊഴിയിലുറച്ച് വണ്ടിപ്പെരിയാർ കേസിലെ സാക്ഷി

Synopsis

മിഠായി വാങ്ങി നൽകിയാണ് അജുൻ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. മിക്ക ദിവസങ്ങളിലും അർജുൻ കടയിൽ നിന്നും മിഠായി വാങ്ങാറുണ്ടെന്ന് ഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതേ വിട്ട അർജുനെതിരായ മൊഴിയില്‍ ഉറച്ച് സാക്ഷി ഗീത. അർജുൻ സ്ഥിരമായി തങ്ങളുടെ കടയിൽ നിന്നും മിഠായി വാങ്ങാറുണ്ടായിരുന്നുവെന്ന് ഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷികളാണ് രവീന്ദ്രനും ഭാര്യ ഗീതയും.  മിഠായി വാങ്ങി നൽകിയാണ് അജുൻ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. മിക്ക ദിവസങ്ങളിലും അർജുൻ കടയിൽ നിന്നും മിഠായി വാങ്ങാറുണ്ടെന്ന് ഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻപതും നൂറും രൂപയ്ക്ക് മഞ്ചും ഡയറി മിൽക്കുമാണ് അർജുൻ വാങ്ങിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ പറഞ്ഞിരുന്നു. അർജുൻ കുറ്റം ചെയ്തു എന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രതിക്ക് ശിക്ഷ കിട്ടാത്തതിൽ സങ്കടമുണ്ടെന്നും കേസിൽ അവസാനം വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും ഗീത പറയുന്നു.

Also Read: വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും