പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേര്‍ പിടിയിൽ

Web Desk   | Asianet News
Published : Dec 01, 2021, 12:08 AM IST
പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേര്‍ പിടിയിൽ

Synopsis

മാത്തൂരിൽ വച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറിന്റെ കഴുത്തിൽ കത്തി വച്ച് പണം ആവശ്യപ്പെട്ടു. 

പാലക്കാട്: മാത്തൂരിൽ പച്ചക്കറി ഏജന്റിനെ (Vegetable agent) കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ (Robbery) കേസിൽ മൂന്ന് പേര്‍ പിടിയിൽ. കൊഴിഞ്ഞാന്പാറ സ്വദേശികളായ സുജിത്, രോഹിത്, അരുണ്‍ എന്നിവരെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയതത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി പാലക്കാട്ടെ കടകളിലേക്കെത്തിച്ചു കൊടുത്തതിന്റെ പണം കൈപ്പറ്റാൻ എത്തിയതായിരുന്നു ഏജന്റായ അരുണും ഡ്രൈവർ സുജിത്തും. മാത്തൂരിൽ വച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറിന്റെ കഴുത്തിൽ കത്തി വച്ച് പണം ആവശ്യപ്പെട്ടു. 

പതിനൊന്ന് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പിന്നാലെ കോട്ടായി സിഐ ഷൈനിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഡ്രൈവറായ സുജിത്താണ് ഈ പണം തട്ടലിന്റെ സൂത്രധാരനെന്ന് പൊലീസ് കണ്ടത്തി. സുജിത്തും കൂട്ടുകാരും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.

പ്രതികളിൽ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു. കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേർ പാലക്കാട് ജില്ല വിട്ടെന്നും ഇവര്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്