വാഹനം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്ക് കള്ളനോട്ട് കേസുമായി ബന്ധം? ഏഴ് പേർ പൊലീസ് പിടിയിൽ

Published : Mar 13, 2023, 05:35 PM IST
വാഹനം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്ക് കള്ളനോട്ട് കേസുമായി ബന്ധം? ഏഴ് പേർ പൊലീസ് പിടിയിൽ

Synopsis

ആലപ്പുഴ സ്വദേശി ഷിഫാസ്, അജീഷ്, ഗോകുൽ രാജ്, സനൽ, വിജിത്, വരന്തരപ്പിള്ളി സ്വദേശി കണ്ണൻ, എന്നിവരാണ് പിടിയിലായത്.

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വച്ച് വാഹനം തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ പിടിയിൽ. ഏഴ് പേരെയാണ് വാളയാർ പൊലീസ് പിടികൂടിയത്. മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശി ഷിഫാസ്, അജീഷ്, ഗോകുൽ രാജ്, സനൽ, വിജിത്, വരന്തരപ്പിള്ളി സ്വദേശി കണ്ണൻ, എന്നിവരാണ് പിടിയിലായത്. എറണാകളും, ആലപ്പുഴ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ചിലർക്ക് ആലപ്പുഴ കള്ളനോട്ട് കേസുമായുള്ള ബന്ധം പൊലീസ് പരിശോധിച്ചു വരികയാണ്. 

മാർച്ച് എട്ടിന് പുലർച്ചെ നാലരയ്ക്കാണ് സംഭവം ഉണ്ടായത്. കഞ്ചിക്കോട് വച്ച് ബെംഗളൂരുവിൽ നിന്നെത്തിയ വാഹനം തടഞ്ഞ് ഡ്രൈവറേയും സാഹയിയെയും പിടിച്ചിറക്കി കാറുകളിലേക്ക് ബലമായി കയറ്റി മറ്റ് ചിലർ ലോഡുമായി വന്ന വാഹനവുമായി കടന്നുകളയുകയായിരുന്നു. പിന്നീട് ഡ്രൈവറേയും സഹായിയെയും രണ്ടിടത്ത് ഇറക്കിവിട്ടു. ഇവരുടെ മൊബൈലും പേഴ്സും പ്രതികൾ കവർന്നിരുന്നു. തട്ടിയെടുത്ത വാഹനം പുതുനഗരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം