വ്യാജ ഐഡി നൽകി ഒഎൽഎക്സിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കും, കോയന്പത്തൂരിൽ വിറ്റ് കാശാക്കും, അറസ്റ്റ്

Published : May 09, 2022, 06:10 PM IST
വ്യാജ ഐഡി നൽകി  ഒഎൽഎക്സിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കും, കോയന്പത്തൂരിൽ വിറ്റ് കാശാക്കും, അറസ്റ്റ്

Synopsis

ഒഎല്‍എക്‌സില്‍ വരുന്ന പരസ്യം കണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലാണ് സംഘം വിറ്റിരുന്നത്

പാലക്കാട്: ഒഎല്‍എക്‌സില്‍ വരുന്ന പരസ്യം കണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലാണ് സംഘം വിറ്റിരുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശി  അനൂപ് കുമാര്‍ ,  അമ്പലപ്പുഴ സ്വദേശി അജിത്ത് , കോയമ്പത്തൂര്‍ സ്വദേശി നടരാജ്  എന്നിവരാണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയാലായത്.

ബംഗളുരു, ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചെങ്ങന്നൂര്‍ എസ്‌ഐ എസ്.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം  പ്രതികളെ അറസ്റ്റ് ചെയ്തത്. പുലിയൂര്‍ സ്വദേശി  രതീഷിന്റെ മാരുതി ബലേനോ, ചെങ്ങന്നൂര്‍ സ്വദേശി രതീഷിന്റെ മാരുതി സ്വിഫ്റ്റ് എന്നിവ തട്ടിയെടുത്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍പ്പന നടത്തുന്ന സംഘം,  ഒഎല്‍എക്‌സില്‍  പരസ്യം കണ്ട് ഇവര്‍ വാഹന ഉടമകളെ സമീപിക്കും. തുടർന്നാണ് തട്ടിപ്പ് നടത്തുക.

ജനുവരി 22 രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുണ്‍, പ്രതികളായ അനൂപ്, അജിത്ത് എന്നിവര്‍ ചേര്‍ന്ന് 5,000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷം വീട്ടില്‍ നിന്ന് കൊണ്ടു പോയി. ആയിരം രൂപയായിരുന്നു ദിവസ വാടക. എന്നാല്‍ വാടക നല്‍കാത്തതിനെ 'തുടര്‍ന്ന് വാഹനം തിരികെ  ചോദിച്ചങ്കിലും ഫലം ഉണ്ടായില്ല. 

ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.  ഇതില്‍ അരുണ്‍ അiരെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ഇവര്‍ കൊടുത്ത ആധാര്‍ കാര്‍ഡ് പകര്‍പ്പുകളും വ്യാജമായിരുന്നു. കേരളത്തിലെ നിരവധി പോലീസ്  സ്‌റ്റേഷനുകളില്‍ വാഹന തട്ടിപ്പ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന വാഹനങ്ങള്‍ മറിച്ച് വില്‍ക്കാൻ കോയമ്പത്തൂര്‍ സ്വദേശി നാടരാജ് ആണ് ഇവരെ സഹായിക്കുന്നത്.  

'സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് നിലോത്പൽ മൃണാൾ ബലാത്സം​ഗം ചെയ്തു'; പരാതിയുമായി യുവതി

ദില്ലി: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ നിലോത്പൽ മൃണാലിനെതിരെ (nilotpal mrinal-37) ബലാത്സംഗ (Rape) പരാതി. വിവാഹ വാഗ്ദാനം നൽകി പത്തു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രം​ഗത്തെത്തി. സ്ത്രീയുടെ പരാതിയിൽ ദില്ലി തിമർപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഉത്തർപ്രദേശ് സ്വദേശിയായ 32 കാരിയാണ് പരാതിക്കാരി. കഴിഞ്ഞ 10 വർഷമായി ദില്ലിയിലാണ് താമസിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നിലോത്പൽ യുവതിയുമായി സൗ​ഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും പരസ്പരം കാണാൻ തുടങ്ങി.

2013ൽ എഴുത്തുകാരൻ തന്നെ ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി ആരോപിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പ്രതി വിവാഹ വാഗ്ദാനം നൽകി. എന്നാൽ വിവാഹം കഴിക്കാതെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇയാൾക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. 

2015ൽ പ്രസിദ്ധീകരിച്ച ഡാർക്ക് ഹോഴ്സ് ആണ് നിലോത്പൽ മൃണാളിന്റെ ആദ്യ നോവൽ. നിരൂപക പ്രശംസ നേടിയ നോവലായിരുന്നു ഇത്. 2016ൽ സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചു.  ഔഘദ് എന്ന രണ്ടാമത്തെ നോവൽ  2020ൽ പുറത്തിറക്കി.  'യാർ ജാദുഗർ' ആണ് അവസാനത്തെ നോവൽ. നോവലിന് പുറമെ കവിതകളും നാടൻ പാട്ടുകളും രചിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ