
കോഴിക്കോട്: ഗൾഫിൽ നിന്നെത്തിയ ഒരാൾ കസ്റ്റംസിനെ കറക്കിവിട്ടതാണ് കരിപ്പൂരിൽ നിന്നുള്ള വാര്‍ത്ത. സ്വര്‍ണ്ണക്കടത്ത് കാരിയറെന്ന് ആദ്യമേ സമ്മതിച്ചെത്തിയ യുവാവിന്റെ ചെയ്തിയിൽ തലപുകഞ്ഞ് ഇരിക്കുകയാണ് കസ്റ്റംസ് ഇപ്പോൾ. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തിയത് രാവിലെ 6.40 തിന്. 6.15 ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. യാത്രക്കാരിലൊരാള്‍ സ്വര്‍ണം കടത്തുന്നു. കസ്റ്റംസ് പരിശോധന ശക്തമാക്കുന്നതിനിടെ വിമാനത്തില്‍ വന്നിറങ്ങിയ ഒരാള്‍ പിടിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെ ഉദ്യാഗസ്ഥര്‍ക്ക് മുന്നിലെത്തി സംശയം ജനിപ്പിക്കുന്നരീതിയില്‍ പെരുമാറുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ കാരിയാറാണെന്ന തുറന്നു പറച്ചില്‍.
ഷാര്‍ജയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചെന്നും അരലക്ഷമാണ് പ്രതിഫലമെന്നുമായിരുന്നു കഥ. തുടര്‍ന്ന് ഇയാളുടെ ശരീരത്തിനുള്ളില്‍ നിന്ന് നാല് കാപ്സ്യൂളുകള്‍ കണ്ടെത്തി. പക്ഷെ പരിശോധനയില്‍ കാപ്സ്യൂളിനുള്ളില്‍ സ്വര്‍ണമില്ല. പിന്നെ എന്താണ് ഈ കളിയുടെ ഉദ്ദേശം. നാലുകാര്യങ്ങളാണ് കസ്റ്റംസ് സംശയിക്കുന്നത്.
1 കരിപ്പൂകില്‍ കംസ്റ്റംസിന്റെ കാര്യക്ഷമതയും പരിശോധനാ രീതികളും മനസിലാക്കുക.
2 വിദേശത്തെ കടത്തു സംഘത്തെ കബളിപ്പിച്ച് സ്വര്‍ണം തട്ടാന്‍ കസ്റ്റംസ് പിടികൂടിയെന്ന് തെറ്റിദ്ധരിപ്പിക്കല്‍. അടുപ്പിച്ച് രണ്ട് തവണ ഗള്‍ഫില്‍ പോയി മടങ്ങിയത് ഇതിന് ബലം നല്‍കുന്നു
3 കൂടെ വന്ന യഥാര്‍ത്ഥ കാരിയറിനെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ ശ്രമിക്കല്‍. ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇയാളിലേക്ക് തിരിയുന്നതോടെ സ്വര്‍ണം കൊണ്ടുവന്ന മറ്റൊരാള്‍ക്ക് പുറത്തുകടക്കാമെന്ന കണക്കുകൂട്ടിയിരിക്കാം.
ആറുമാസം മുമ്പും സമാനമായ തരത്തിലുള്ള സംഭവുണ്ടായതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാപ്സ്യൂളിനകത്ത് കുറഞ്ഞ അളവില്‍ കണ്ടെത്തിയ വസ്തു മയക്കുമരുന്നാണോ എന്ന സംശയം കൂടിയുണ്ട്. ഇതിന്റെ സാമ്പിള്‍ ഫലം ലഭിച്ചിട്ടില്ല. സ്വര്‍ണം കണ്ടെത്താനാകാത്തതിനാല്‍ യുവാവിനെ കസ്റ്റംസ് വിട്ടയച്ചിരുന്നു.
പ്രതീകാത്മക ചിത്രം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam