വെഞ്ഞാറമൂട് ഇരട്ടക്കൊല: അന്വേഷണം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലേക്കും

By Web TeamFirst Published Oct 23, 2020, 7:20 AM IST
Highlights

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പുരുഷോത്തമൻ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഐഎൻടിയുസി കണ്‍വീനറുമായ ഉണ്ണി കൊലപാതകത്തിന് ശേഷം ഇരുവരെയും വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ  ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയിൽ അന്വേഷണം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലേക്കും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പുരുഷോത്തമൻ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഐഎൻടിയുസി കണ്‍വീനറുമായ ഉണ്ണി കൊലപാതകത്തിന് ശേഷം ഇരുവരെയും വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.

സംഘർഷമുണ്ടായതായി ഉണ്ണി പറഞ്ഞുവെന്നാണ് മൊഴി. ഉത്രാടദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കോൺഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്ഐ പ്രവ‍ത്തകരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകരാണ് കേസിലെ പ്രതികൾ.

click me!