ചുറ്റിക കൊണ്ടുള്ള അടിയില്‍ കണ്ണുകള്‍ പുറത്തുവന്നു; മരണത്തിന് മുന്‍പ് 20കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം

Published : Nov 29, 2021, 06:37 PM IST
ചുറ്റിക കൊണ്ടുള്ള അടിയില്‍ കണ്ണുകള്‍ പുറത്തുവന്നു; മരണത്തിന് മുന്‍പ് 20കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം

Synopsis

നെഞ്ചിലും വയറിലുമായി 26 തവണയാണ് യുവതിക്ക് കുത്തേറ്റത്. ഇതിന് പിന്നാലെ തല ചുറ്റികയ്ക്ക് അടിച്ചുപൊളിച്ചു. തലയിലേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് പുറത്തുവന്ന നിലയിലായിരുന്നുണ്ടായിരുന്നത്. 

പീഡനത്തിനിടെ (Kurla rape and murder case) യുവതിയുടെ   26 തവണയിലേറെ കുത്തിപരിക്കേല്‍പ്പിച്ച (stabbed 26 times) യുവതിയുടെ തലയോട്ടി ചുറ്റികയ്ക്ക് അടിച്ച് തകര്‍ത്തു (skull cracked with hammer) അക്രമികള്‍. മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിൽ കണ്ടെത്തിയ 20 കാരിയാണ് പീഡനത്തിനിടെ ക്രൂരമായ അക്രമത്തിനും ഇരയായത്. കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്.

യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതിക്ക് നേരിടേണ്ടി വന്ന അക്രമത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നെഞ്ചിലും വയറിലുമായി 26 തവണയാണ് യുവതിക്ക് കുത്തേറ്റത്. ഇതിന് പിന്നാലെ തല ചുറ്റികയ്ക്ക് അടിച്ചുപൊളിച്ചു. തലയിലേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് പുറത്തുവന്ന നിലയിലായിരുന്നുണ്ടായിരുന്നത്. അറസ്റ്റ് ചെയ്തവരില്‍ ഒരാളുമായി യുവതി പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടി വിവാഹം ചെയ്യണമെന്ന ആവശ്യം നിരന്തരമായി മുന്നോട്ട് വച്ചത് ഇവരുടെ ബന്ധത്തില്‍ കലഹത്തിന് കാരണമായി. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താല്‍ പദ്ധതിയിടുന്നത്. വിവാഹം കഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷമായിരുന്നു സുഹൃത്തിന്‍റെ സഹായത്തോടെ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ വീട്ടില്‍ നിന്നാണ് ഇവര്‍ കൊണ്ടുവന്നത്.

യുവതി റൂമിലെത്തിയതിന് തൊട്ടുപിന്നാലെ കെട്ടിടത്തില്‍ കാത്തിരുന്ന യുവാവ് യുവതിയുടെ കഴുത്തില്‍ കുത്തി. പരിക്കേറ്റു പിടഞ്ഞുകൊണ്ടിരുന്ന യുവതിയെ ബലാത്സംഗം ചെയ്യാനും അക്രമികള്‍ മടിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്. രേഹാൻ, അഫ്സൽ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. പെണ്‍കുട്ടിയെ കാണാതായതായി ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 25നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം