ആലപ്പുഴയിലെ സ്പായില്‍ അക്രമം; യുവാക്കള്‍ അറസ്റ്റില്‍

Published : Jun 21, 2023, 08:53 PM IST
ആലപ്പുഴയിലെ സ്പായില്‍ അക്രമം; യുവാക്കള്‍ അറസ്റ്റില്‍

Synopsis

സ്പാ ഉടമയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ പട്ടാപ്പകല്‍ അക്രമം നടത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍. ചാത്തനാട് വാലന്‍ ചിറ വീട്ടില്‍ ബൈജു (32), മടത്തിപറമ്പ് വീട്ടില്‍ അനസ് (40), മണ്ണഞ്ചേരി കോളനിയില്‍ പ്രവീണ്‍ (27), ചാത്തനാട് കാവുപറമ്പില്‍ വീട്ടില്‍ അഖില്‍ (26) എന്നിവരാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. സ്പാ ഉടമയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 

കൊമ്മാടിയിലെ സ്പായിലെത്തിയ സംഘം ഉടമയായ സാം എന്നയാളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കിലെന്ന് പറഞ്ഞപ്പോള്‍ നാല് പേരും ചേര്‍ന്ന് ആക്രമിക്കുകയും സ്വര്‍ണമാല പിടിച്ചു പറിക്കുകയും ചെയ്‌തെന്നാണ് പരാതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കലവൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ടാം പ്രതിയായ അനസ് വഴിച്ചേരി മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയാണ്. ഗുരുതരമായി പരിക്കേറ്റ സാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റെ് ചെയ്തു. നോര്‍ത്ത്  സ്റ്റേഷന്‍ ഐഎസ്എച്ച്ഒ എം കെ രാജേഷ്, എസ്എമാരായ പ്രദീപ്, ജോസഫ് സ്റ്റാന്‍ലി, എസ്‌സിപി ഒ റോബിന്‍സണ്‍, ശ്രീരേഖ, സിപിഒ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

    വ്യാജ സർട്ടിഫിക്കറ്റ്, തെറിവിളി, യാത്രക്കാരെ ഇറക്കിവിടൽ; അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ