മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി; പോലീസിനെതിരെ എക്സൈസ് ഉദ്യോഗസ്ഥ

By Web TeamFirst Published Mar 15, 2021, 1:15 AM IST
Highlights

ഓഫീസില്‍ ഉദ്യോഗസ്ഥരില്ലാത്ത സമയത്ത് സഹപ്രവര്‍ത്തകയോട് വയനാട് ഡപ്യൂട്ടി കമ്മീഷണറായിരുന്ന ടി കെ അഷറഫ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

കല്‍പ്പറ്റ: സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ മേലു ഉദ്യോഗസ്ഥനെതിരെ പോലീസ് കേസടുക്കുന്നില്ലെന്ന പരാതിയുമായി വനിതാ ഏക്സൈസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ സമീപിക്കാനൊരുങ്ങുന്നു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി കെ അഷറഫിനെ സഹായിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ടി കെ അഷറഫിനെ സര്‍വീസില്‍ നിന്നും ഈയിടെ സസ്പെന്‍റ് ചെയ്തിരുന്നു

ഓഫീസില്‍ ഉദ്യോഗസ്ഥരില്ലാത്ത സമയത്ത് സഹപ്രവര്‍ത്തകയോട് വയനാട് ഡപ്യൂട്ടി കമ്മീഷണറായിരുന്ന ടി കെ അഷറഫ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഇതില്‍ കഴമ്പുണ്ടെന്നാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഇദ്ദേഹത്തെ സസ്പേന്‍റു ചെയ്തു. 

എന്നാല്‍ തുടര്‍ നടപടികളൊന്നും ആയിട്ടില്ല. ഏക്സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കളക്ടര്‍ക്കും സിവല്‍ എക്സൈസ് ഓഫിസറായ യുവതി പരാതി നല്‍കിയെങ്കിലും കാര്യമായ പുരോഗിതിയില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ ഇപ്പോഴത്തെ സശയം. പരാതി സ്വീകരിച്ച ജില്ലാ കളക്ടര്‍ ഇത് പോലീസിന് കൈമാറാത്തതിലും ദുരുഹതയുണ്ടെന്ന് യുവതി ആരോപിക്കുന്നു. 

കേസില്‍ ഇടപടെണമെന്നവശ്യപ്പെട്ട് യുവതിയും സഹപ്രവര്‍ത്തകരും ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കാനിരിക്കുകയാണ്. എന്നാല്‍ പരാതി കെട്ടിചമച്ചതെന്നാണ് ടി കെ അഷറഫിന്‍റെ വിശദീകരണം. ഓഫിസ് കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തിലുള്ള പകവീട്ടലാണിതെന്നും അഷറഫ് ആരോപിക്കുന്നു.

click me!