ബം​ഗാളിൽ എംബിബിഎസ് വിദ്യാർത്ഥി ബലാത്സം​ഗത്തിനിരയായി, ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ സംഭവം

Published : Oct 11, 2025, 03:55 PM IST
rape survivor

Synopsis

ദുർ​ഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് വിദ്യാർത്ഥി ബലാത്സം​ഗത്തിനിരയായത്.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ആശുപത്രിയിൽ ബലാത്സം​ഗം. ദുർ​ഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് വിദ്യാർത്ഥി ബലാത്സം​ഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ക്യാംപസിൽ ക്രൂരബലാത്സം​ഗത്തിന് ഇരയായത്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളിൽവെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബം​ഗാൾ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ