
മാവേലിക്കര: കണ്ടിയൂരിലെ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെതിരെ കുടുംബം രംഗത്ത്. തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം. ബിന്‍സിയുടെ ശരീരത്തില്‍ മര്‍ദനത്തിന്‍റെ പാടുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കടുവിനാൽപറമ്പില്‍ ജിജോയുടെ ഭാര്യ ബിൻസി യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചലനമറ്റ നിലയിൽ വീടിനുള്ളിലെ മുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഭർത്താവിന്റെ ആദ്യ മൊഴി. എന്നാൽ തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതാണ് ബിൻസിയുടെ കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നത്.
ജിജോയെ കസ്റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരകമായ സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam