16 വർഷം പ്രണയിച്ചു, വിവാഹിതരായി സീനത്തും അറിവഴകനും, സംശയം, അറിവഴകൻ അവളെ വെട്ടി, സ്വയം ജീവനൊടുക്കി

Published : Aug 31, 2022, 12:02 AM IST
16 വർഷം പ്രണയിച്ചു, വിവാഹിതരായി സീനത്തും അറിവഴകനും, സംശയം, അറിവഴകൻ അവളെ വെട്ടി, സ്വയം ജീവനൊടുക്കി

Synopsis

പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സീനത്തും  അറിവഴകനും. പക്ഷേ കാലം കുറേയങ്ങ് പോയപ്പോഴേക്കും അറിവഴകന് സംശയരോഗം തുടങ്ങി.

ചെന്നൈ:  പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സീനത്തും  അറിവഴകനും. പക്ഷേ കാലം കുറേയങ്ങ് പോയപ്പോഴേക്കും അറിവഴകന് സംശയരോഗം തുടങ്ങി. ഭാര്യയ്ക്ക്  മറ്റ് ബന്ധങ്ങളുണ്ടോയെന്ന സംശയരോഗം. ഒടുവിൽ  സീനത്തിനെ വെട്ടിക്കൊല്ലാൻ അറിവഴകൻ ശ്രമിച്ചു.  പിന്നാലെ അറിവഴകൻ തൂങ്ങിമരിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സീനത്ത് ചികിത്സയിലാണ്. തമിഴ്നാട്ടിലാണ് സംഭവം.

16 വർഷം മുമ്പ് പ്രണയവിവാഹിതരായ ദമ്പതിമാരാണ് സീനത്ത് ബീവിയും അറിവഴകനും മാങ്കനല്ലൂരിനടുത്തുള്ള പെരമ്പൂർ സിദ്ധി വിനായകർ കോവിൽ സ്ട്രീറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്, കുട്ടികളില്ല. വിദേശത്തായിരുന്ന അറിവഴകൻ ഏതാനം മാസം മുമ്പ് ജോലിയുപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയത് മുതൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.

ഇന്നലെ വഴക്കിനിടെ പ്രകോപിതനായ അറിവഴകൻ അരിവാളെടുത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വീടിനുള്ളിൽ കയറി വാതിലടച്ച് അറിവഴകൻ ജീവനൊടുക്കി. മുഖത്തും ഇരുകൈകളിലും വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സീനത്ത് ബീവിയെ അയൽക്കാർ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചു. ഇവർ ഗുരുതര നിലയിൽ ചികിത്സയിലാണ്. സംഭവത്തിൽ പെരമ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു.

Read more: സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ഭാര്യയെ വെട്ടി ഭര്‍ത്താവ്; യുവതി ഗുരുതരാവസ്ഥയില്‍

അതേസമയം  നഗരത്തിൽ മധ്യത്തില്‍ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. തട്ട സ്വദേശി അമ്പിളിക്കാണ് വെട്ടേറ്റത്. ഓടി രക്ഷപെടാൻ ശ്രമിച്ച അമ്പളിയെ പ്രതി പിന്തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഭർത്താവ് സത്യപാലനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല കുന്പഴ റോഡിലെ കണ്ണങ്കരയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അമ്പിളി ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ കയറിയാണ് സത്യപാലൻ ആക്രമിച്ചത്. ഓടി രക്ഷപെടാൻ ശ്രമിച്ച അന്പിളയെ പ്രതി പിന്തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. 

യുവതിയുടെ കൈക്കും പുറത്തും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

PREV
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്