Asianet News MalayalamAsianet News Malayalam

സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ഭാര്യയെ വെട്ടി ഭര്‍ത്താവ്; യുവതി ഗുരുതരാവസ്ഥയില്‍

ഇരുവരും തമ്മിൽ പിരിഞ്ഞ് കഴിയുകയായിരുന്നു. നഗരത്തിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ് അമ്പിളി.

Man stabbed wife in Pathanamthitta
Author
First Published Aug 29, 2022, 12:15 PM IST

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.  തട്ട സ്വദേശി അമ്പിളിയെയാണ് വെട്ടിയത്. സംഭവത്തില്‍  ഭർത്താവ് സത്യപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ പിരിഞ്ഞ് കഴിയുകയായിരുന്നു. നഗരത്തിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ് അമ്പിളി. സൂപ്പർ മാർക്കറ്റിനു മുന്നിൽ അമ്പിളിയെ വെട്ടി പരിക്കേൽപ്പിച്ച സത്യപാലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

അതിനിടെ പത്തനംതിട്ട വല്ലനയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ പ്രതി സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും  കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. തുടർന്ന് പെണ്‍കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. 

കൊല്ലത്ത് കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടികള്‍ അന്വേഷണവുമായി പൊലീസ്

കൊല്ലം:  കൊല്ലം ശക്തികുളങ്ങരയില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് തലയോട്ടികള്‍ കണ്ടെത്തി.  ശുചീകരണ തൊഴിലാളികളാണ് റോഡരികില്‍ നിന്നും തലയോട്ടികൾ ആദ്യം കണ്ടത്. പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിലാണ് തലയോട്ടികൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നത്.

തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി.  തലയോട്ടികൾ കണ്ടെത്തിയ കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച ശേഷം. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിവരം. 

റോഡ് അരികില്‍ കവറിൽ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികൾ കണ്ടെത്തി
 

Follow Us:
Download App:
  • android
  • ios