'ഞാനവളെ കൊന്നു'; അവിഹിതബന്ധമാരോപിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Published : Jan 26, 2023, 06:11 PM IST
 'ഞാനവളെ കൊന്നു'; അവിഹിതബന്ധമാരോപിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Synopsis

ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്ചന്ദ്ര പാൽ എന്നയാളാണ് മകന്റെ പ്രായത്തിലുള്ള പുരുഷനുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

ഗോരഖ്പൂർ: മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്ചന്ദ്ര പാൽ എന്നയാളാണ് മകന്റെ പ്രായത്തിലുള്ള പുരുഷനുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.
 
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാൻ ഇയാൾ രാജ്ഘട്ട് പൊലീസ് സ്റ്റേഷനിലെത്തി. "ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ" എന്ന് പറഞ്ഞായിരുന്നു ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഉടൻ തന്നെ ഇയാളുടെ വീട്ടിലേക്ക് എത്തി പൊലീസ്സം ഭവം അന്വേഷിക്കുകയും വീട്ടിനുള്ളിൽ ഭാര്യയെ മരിച്ച നിലയിൽ കാണുകയും ചെയ്തു. തുടർന്ന് പൊലീസ് പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പൊലീസ് മൃതദേഹം   പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
 
ഭാര്യ നീലം തന്നേക്കാൾ 25 വയസ്സിന് താഴെയുള്ള ഒരാളുമായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. പൊലീസിൽ പരാതി നൽകുക വരെ ചെയ്തിരുന്നതാണ്. എന്നിട്ടും ഫലമുണ്ടായില്ലെന്നും പ്രതി പറഞ്ഞു.  ബുധനാഴ്ച കുട്ടികൾ വീട്ടിലില്ലാതിരുന്ന നേരത്ത് ഈ ബന്ധത്തെച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ വഴിക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ ദേഷ്യം മൂത്ത് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്