വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നി വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 17, 2020, 12:36 AM IST
Highlights

വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടിച്ച സംഘത്തിലെ രണ്ടുപേര്‍ കൊല്ലം പത്താനപുരത്ത് അറസ്റ്റില്‍. സംഘത്തിലെ മറ്റ് മൂന്നു പേര്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

കൊല്ലം: വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടിച്ച സംഘത്തിലെ രണ്ടുപേര്‍ കൊല്ലം പത്താനപുരത്ത് അറസ്റ്റില്‍. സംഘത്തിലെ മറ്റ് മൂന്നു പേര്‍ക്കായി വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പത്തനാപുരം കല്ലാമുട്ടം സ്വദേശികളായ സന്തോഷ്, വര്‍ഗീസ് എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്.

കാട്ടുപന്നിയുടെ തലയടക്കമുളള ശരീരഭാഗങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വേട്ടയ്ക്കായി ഉപയോഗിച്ച പിച്ചാത്തിയും, ഈറയും, സര്‍വീസ് വയറും കണ്ടെടുത്തിട്ടുണ്ട്. വൈദ്യുതി കെണിയൊരുക്കിയായിരുന്നു സംഘം പന്നിയെ പിടിച്ചിരുന്നത്. 

ഷോക്കടിച്ച് ചത്തുവീഴുന്ന പന്നിയുടെ ഇറച്ചി അഞ്ചു പേര്‍ ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു പതിവ്. തോമസ് വര്‍ഗീസ്, ദാമോദരന്‍പിളള, രാജന്‍ എന്നിവരെയാണ് ഇനി പിടികൂടാനുളളത്. 

മൂവരും ഒളിവിലാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനംവകുപ്പ് പത്തനാപുരം റേഞ്ച് ഓഫിസര്‍ എ നിസാമിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

click me!