
ദില്ലി: ബാറിലെ ബൗൺസർമാർ തന്‍റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ദില്ലിയിലെ ബാറിൽ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗൺസർമാർ മർദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഫയൽ ചെയ്തതായി ദില്ലി പോലീസ് പറഞ്ഞു. താനും സുഹൃത്തുക്കളും ദില്ലിയിലെ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട് 1 ലെ കോഡ് എന്ന ബാറിലാണ് സംഭവം ഉണ്ടായത്.
ബാറില്‍ പ്രവേശിക്കുന്നതിന് ചൊല്ലി തർക്കമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബൗൺസർമാർ അക്രമാസക്തരാവുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.
സംഭവങ്ങളില്‍ വിശദപരിശോധനയില്‍ ബാറിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ബാറിലെ ബൗൺസർമാര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.
2019-ൽ ഇതേ ബാറില്‍ തന്നെ പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചതിന് ബാര്‍ ഉടയ്ക്കും മകനുമെതിരെ കേസ് എടുത്തിട്ടുണ്ടായിരുന്നു.
ശസ്തക്രിയക്കെത്തിയ യുവതിയുടെ രണ്ട് വൃക്കകള്‍ നീക്കം ചെയ്തു; ഡോക്ടര്‍ക്കെതിരെ കേസ്, അന്വേഷണം,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam