
ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിൻ (30), മാവേലിക്കര വെട്ടിയാർ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്.
ജിതിൻ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമെന്ന് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ഇവർ ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവര്‍ വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam