
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്സൈസിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുൻപ് എൻ.സി.പി.എസ്. കേസിലും കമറുന്നീസ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എക്സൈസ്സ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ,നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam