93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കൈക്കലാക്കി കബളിപ്പിച്ചെന്ന് പരാതി; വനിതാ എഎസ്ഐ അറസ്റ്റിൽ

Published : Apr 28, 2023, 09:05 AM ISTUpdated : Apr 28, 2023, 10:32 AM IST
93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കൈക്കലാക്കി കബളിപ്പിച്ചെന്ന് പരാതി; വനിതാ എഎസ്ഐ അറസ്റ്റിൽ

Synopsis

93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്ന് ലക്ഷം രൂപ ലാഭവും ആഭരണവും നൽകാമെന്ന് ആര്യ ശ്രീ സുഹൃത്തായ പഴയന്നൂർ സ്വദേശിക്ക് ഉറപ്പ് നൽകി

ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വനിതാ എഎസ്ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. ഇവരുടെ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വർണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. അന്വേഷണത്തിനൊടുവിലാണ് ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യ ശ്രീയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

2017ലാണ് പരാതിക്കടിസ്ഥാനമായ ആദ്യ സംഭവം. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്ന് ലക്ഷം രൂപ ലാഭവും ആഭരണവും നൽകാമെന്ന് ആര്യ ശ്രീ സുഹൃത്തായ പഴയന്നൂർ സ്വദേശിക്ക് ഉറപ്പ് നൽകി സ്വർണാഭരണം കൈക്കലാക്കി‌.  പിന്നീട് മൂന്ന് തവണയായി ഒന്നരലക്ഷം രൂപയും കൈക്കലാക്കി. എന്നാൽ ഇതുവരെ പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. തുടർന്ന് രണ്ടുവര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ലഭിച്ചു.

ക്ഷേത്ര വാതിലുകള്‍ക്ക് തീയിട്ടു, ആയിരവില്ലി ക്ഷേത്രത്തിലെ മോഷണ ശ്രമം ഉത്സവം തുടങ്ങാനിരിക്കേ

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ