കാണാതായ മരുമകൾ തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി പ്രാർത്ഥന; അമ്മായിയമ്മ ആശുപത്രിയില്‍

Web Desk   | Asianet News
Published : Aug 18, 2020, 05:54 PM IST
കാണാതായ മരുമകൾ തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി പ്രാർത്ഥന; അമ്മായിയമ്മ ആശുപത്രിയില്‍

Synopsis

വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകൾ ജ്യോതിയെ കാണാതായത്. കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

റാഞ്ചി: മരുമകൾ തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി പ്രാർത്ഥന നടത്തിയ സ്ത്രീ ആശുപത്രിയിൽ.ജാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാനിലാണ് സംഭവം. ലക്ഷ്മി നിരാല എന്ന സ്ത്രീയെ ആണ് നാവ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. എൻഐടി ക്യാമ്പസിൽ വെച്ചാണ് ഇവർ നാവ് മുറിച്ചത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നിർബന്ധിച്ച് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകൾ ജ്യോതിയെ കാണാതായത്. കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് നാവ് മുറിച്ച്  സമർപ്പിച്ച് പ്രാർഥന നടത്തിയാൽ ജ്യോതി തിരിച്ചെത്തുമെന്ന് ചിലർ ലക്ഷ്മിയോട് പറഞ്ഞു. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാർഥന നടത്തിയതെന്നും നന്ദുലാൽ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ