
അഹമ്മദാബാദ്: ഭര്‍ത്താവിനോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച 22 കാരിയായ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഭര്‍ത്താവിന്‍റെ സഹോദരങ്ങളാണ് യുവതിയെ മര്‍ദ്ദിച്ചത്. ബ്രഹ്‍മചാരിയായ സഹോദരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനാലാണ് സഹോദരന്മാര്‍ മര്‍ദ്ദിച്ചത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഗുജറാത്തിലെ ദിനിലിംദയിലാണ് സംഭവം.
2016ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. ആദ്യകാലങ്ങളില്‍ തന്‍റെ ഭര്‍ത്താവിന്‍റെ സ്വഭാവം നല്ലതായിരുന്നു. എന്നാല്‍, ആദ്യ കുട്ടിയുടെ ജനനത്തോടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങി. ഇപ്പോള്‍ കുറച്ച് മാസങ്ങളായി ലൈംഗിക ബന്ധം ഇല്ലാതായി. ലൈംഗിക ബന്ധം ആവശ്യപ്പെട്ടാല്‍ അസഭ്യം പറയാനും മര്‍ദ്ദിക്കാനും തുടങ്ങി. സ്നേഹത്തോടെ പേരുമാറിയാല്‍ വീട് വിട്ടുപോകാന്‍ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. ഇതോടെയാണ് സഹോദരങ്ങള്‍ മാനസികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. പിന്നീടും അവരും മര്‍ദ്ദിച്ചു. യുവതി പൊലീസില്‍ പരാതിയുമായെത്തിയപ്പോഴാണ് ബ്രഹ്‍മചര്യത്തിന്‍റെ കാര്യം ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.
അതേസമയം, തന്‍റെ ഭര്‍ത്താവിന് കടബാധ്യതയുണ്ടെന്നും തന്നെയും കുട്ടിയെയും സംരക്ഷിക്കുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. കുഞ്ഞിന് ഗുരുതരമായ അസുഖം ബാധിച്ചപ്പോള്‍ മരുന്നിനുള്ള പണം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam