​ഗർഭിണിയായില്ല, മന്ത്രവാദത്തിന്റെ പേരിൽ മനുഷ്യാസ്ഥിപ്പൊടി കലക്കി കുടിപ്പിയ്ക്കാൻ‍ ശ്രമിച്ചു; പരാതിയുമായി യുവതി

By Web TeamFirst Published Jan 20, 2023, 10:29 PM IST
Highlights

2019ൽ വിവാഹിയായെങ്കിലും കുട്ടികളുണ്ടായില്ല. തുടർന്ന് ഭർത്താവും ബന്ധുക്കളും മറ്റ് പ്രതികളും അമാവാസി ദിനത്തിൽ മന്ത്രവാദ ചടങ്ങുകൾ നടത്തി. മനുഷ്യന്റെ അസ്ഥി പൊടിച്ച് കലക്കിയ വെള്ളം തന്നെ കുടിക്കാൻ പ്രേരിപ്പിച്ചതായി യുവതി ആരോപിച്ചു.

പുനെ: ഭാര്യ ​ഗർഭം ധരിക്കാത്തതിനെ തുടർന്ന് നടത്തിയ മന്ത്രവാദത്തെ തുടർന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ച് യുവതിയെ കഴിയ്ക്കാൻ നിർബന്ധിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ മനുഷ്യ അസ്ഥി പൊടിച്ച് കഴിക്കാൻ നിർബന്ധിച്ചെന്നാണ് സംഭവം. പരാതിക്ക് പിന്നാലെ, യുവതിയുടെ ഭർത്താവുൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. 28 കാരിയായ യുവതി ബുധനാഴ്ചയാണ് സിൻഹഗഡ് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐപിസി 498 (എ), 323, 504 എന്നീ വകുപ്പുകൾ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കമ്പ്യൂട്ടർ എൻജിനീയറാണ്. പരാതിക്കാരി. 2019-ലാണ് വിവാഹിതയായത്. പ്രതികൾ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും മാതാപിതാക്കളിൽ നിന്ന് പണം വാങ്ങാൻ നിർബന്ധിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.  2019ൽ വിവാഹിയായെങ്കിലും കുട്ടികളുണ്ടായില്ല. തുടർന്ന് ഭർത്താവും ബന്ധുക്കളും മറ്റ് പ്രതികളും അമാവാസി ദിനത്തിൽ മന്ത്രവാദ ചടങ്ങുകൾ നടത്തി. മനുഷ്യന്റെ അസ്ഥി പൊടിച്ച് കലക്കിയ വെള്ളം തന്നെ കുടിക്കാൻ പ്രേരിപ്പിച്ചതായി യുവതി ആരോപിച്ചു.

'എടിഎമ്മിൽ നിന്ന് പണം വരുമ്പോൾ ഡിസ്പെൻസറിൽ അമർത്തും' കായംകുളത്ത് തട്ടിയത് രണ്ട് ലക്ഷത്തിലധികം രൂപ, അറസ്റ്റ്

പ്രത്യേക തരം വെള്ളച്ചാട്ടത്തിൽ കുളിപ്പിക്കാൻ പ്രേരിപ്പിച്ചതായും  യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് ഇൻസ്‌പെക്ടർ ജയന്ത് രാജൂർക്കർ വാർത്താ ഏജൻസിയായ പിടിഐ‌യോട് പറഞ്ഞു. റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അസ്ഥി പൊടി കഴിയ്ക്കാൻ നിർബന്ധിച്ചത്. നേരത്തെയും പ്രതികൾ യുവതിയെ അസ്ഥിപ്പൊടി കഴിയ്ക്കാൻ പ്രേരിപ്പിച്ചതായി സൂചനയുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. 

click me!