എറണാകുളത്ത് വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ, കുത്തി കൊന്നതെന്ന് മൊഴി

Published : Jan 05, 2023, 11:47 AM ISTUpdated : Jan 05, 2023, 01:00 PM IST
എറണാകുളത്ത് വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ, കുത്തി കൊന്നതെന്ന് മൊഴി

Synopsis

ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സുനിത ഗോവണിയിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.

കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സുനിത ഗോവണിയിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.

ഇന്നലെ ഉച്ചയോടെ മറ്റൂരിലെ വീട്ടിലാണ് 36 കാരിയായ സുനിതയുടെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ അയൽവാസികളും, ഭർതൃസഹോദരനും ചേർന്ന് സുനിതയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിതയുടെ നെഞ്ചിൽ ആഴമുള്ള മുറിവുണ്ടായിരുന്നു. ഗോവണിയിൽ നിന്നും വീണാണ് സുനിതക്ക് പരിക്ക് പറ്റിയതെന്നാണ് ഭര്‍ത്താവ് ഷൈജു പൊലീസിനോട് ആദ്യം പറഞ്ഞത്.

എന്നാല്‍, ഷൈജുവും ഭാര്യ സുനിതയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കി. ഇത് സംബന്ധിച്ച് കാലടി പൊലിസീൽ പരാതി നൽകിയിരിന്നുവെന്ന് സുനിതയുടെ ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് ഷൈജുവിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോഴായിരുന്നു ഷൈജു കുറ്റം സമ്മതിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ