ലോക്ക്ഡൗണ്‍ കാരണം ജോലി പോയി, വാടക നല്‍കാനായില്ല, വാടകക്കാരിയെ വീട്ടുടമ കുത്തിപ്പരിക്കേല്‍പ്പിച്ചു

By Web TeamFirst Published Nov 1, 2020, 2:41 PM IST
Highlights

കൊലപാതകശ്രമത്തിന് മഹാലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്...

ബെംഗളുരു: 24000 രൂപ വാടകയിനത്തില്‍ നല്‍കാനുണ്ടെന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വീട്ടുടമ വാടകക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളുരുവില്‍ 28കാരിയായ പൂര്‍ണ്ണിമയെയാണ് വീട്ടുടമയായ മഹാലക്ഷ്മി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പൂര്‍ണ്ണിമ ഇപ്പോള്‍ ചികിത്സയിലാണ്. 

കൊലപാതകശ്രമത്തിന് മഹാലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി മഹാലക്ഷ്മിയുടെ ഒറ്റമുറി വീട്ടിലാണ് പൂര്‍ണ്ണിമയും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍്ത്താവും കഴിയുന്നത്. 65000 രൂപ മുന്‍കൂര്‍ ആയി നല്‍കിയിട്ടുള്ള ദമ്പതികള്‍ മാസം 6000 രൂപ വാടകയിനത്തിലും നല്‍കുന്നുണ്ടായിരുന്നു. 

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു. സാമ്പത്തിക പ്രയാസം കാരണം രവിചന്ദ്രയ്ക്ക് നാല് മാസത്തെ വാടക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു മാസത്തേക്ക് കൂടി ഇവര്‍ മഹാലക്ഷ്മിയോട് അവധി ചോദിച്ചു. എന്നാല്‍ ഇവരുടെ വീട്ടിലെത്തിയ മഹാലക്ഷ്മി, പൂര്‍ണ്ണിമയോടും രവിചന്ദ്രയോടും വഴക്കുണ്ടാക്കി. പണം ലഭിക്കാതെ വീടുവിട്ട് ഇറങ്ങില്ലെന്ന് പറഞ്ഞ മഹാലക്ഷ്മിയോട് മുന്‍കൂര്‍ നല്‍കിയ തുകയുല്‍ നിന്ന് വാടക ഈടാക്കാന്‍ പൂര്‍ണ്ണിമ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. 

ഇവരുടെ നിസ്സഹായത പറഞ്ഞിട്ടും മനസ്സിലാകാതിരുന്ന മഹാലക്ഷ്മി, അടുക്കളയിലേക്ക് പോകുകയും കത്തിയെടുത്ത് പൂര്‍ണ്ണിമയെ കുത്തുകയുമായിരുന്നു. പൂര്‍ണ്ണിമയുടെ കഴുത്തിനും കൈകള്‍ക്കുമാണ് കുത്തേറ്റത്. 

click me!