കിടക്കയിൽ മൂത്രമൊഴിച്ചു, ദത്തുപുത്രിയായ ഒമ്പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ച് യുവതി

Published : Jul 25, 2022, 08:53 PM IST
കിടക്കയിൽ മൂത്രമൊഴിച്ചു, ദത്തുപുത്രിയായ ഒമ്പതുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിച്ച് യുവതി

Synopsis

കിടക്കയിൽ മൂത്രമൊഴിച്ചതിന്  ഒമ്പത് വയസ്സുള്ള ദത്തുപുത്രിയോട് കൊടും ക്രൂരത. നാൽപതുകാരിയാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതെന്ന്  പോലീസ് പറയുന്നു

ഇൻഡോർ: കിടക്കയിൽ മൂത്രമൊഴിച്ചതിന്  ഒമ്പത് വയസ്സുള്ള ദത്തുപുത്രിയോട് കൊടും ക്രൂരത. നാൽപതുകാരിയാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതെന്ന്  പോലീസ് പറയുന്നു. തിങ്കളാഴ്ച  മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.  ഐപിസി സെക്ഷൻ 294 (അബ്യൂസ്), 323, 324 (സ്വമേധയാ ആയുധം വച്ച് മുറിവേൽപ്പിക്കുക), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് 40 കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുവരെ കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

യുവതി തന്നെ ദത്തെടുത്ത കുട്ടിയോടാണ് ക്രൂരതയെന്നും, രാത്രി കിടക്കുമ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സ്വകാര്യ  ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളും കണ്ടെത്തിയിട്ടുണ്ട്. തലയിലെ രോമങ്ങൾ പിഴുത നിലയിലാണെന്നും  ശിശു ക്ഷേമ സമിതി പ്രസിഡന്റ് പല്ലവി പർവാൾ പറഞ്ഞു. 

കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരികയാണെന്നും, പെൺകുട്ടിയെ ദത്തെടുത്ത യുവതി മാനസിക വൈകൃതമുള്ളവരാണെന്നും, ക്രൂരതയുടെ പാരമ്യത്തിലാണ് കുട്ടി ജീവിച്ചതെന്നും അവർ പറഞ്ഞു.  ഇവർക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർക്കാൻ സാധിക്കും, അത് പൊലീസിനെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇരയെ ഡോക്ടർമാർ ചികിത്സിച്ചു വരികയാണെന്നും അവളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം  എഫ്‌ഐആറിൽ മറ്റ് പ്രസക്തമായ വകുപ്പുകൾ ചേർക്കുമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read more:കുന്ദംകുളത്ത് യുവതിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി അതിജീവിതയെ കാണും

തൃശ്ശൂർ: കുന്ദംകുളത്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി ഇന്ന്അതിജീവിതയെ സന്ദർശിക്കും. കേസ് സംബന്ധിച്ച് പൊലീസിനോട് വനിത കമ്മീഷൻ വിവരങ്ങൾ തേടിയിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് യുവതി പീ‍ഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനെയും ബന്ധുവിനെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്.

Read more: കുന്നംകുളത്തെ യുവതി നേരിട്ടത് ഒരു വർഷം നീണ്ട കൊടിയ പീഡനം, എല്ലാം ബന്ധുവുമായി അടുപ്പമുണ്ടെന്ന പേരിൽ

കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ