ഭര്‍ത്താവ് കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; കോടാലി കൊണ്ട് സ്വകാര്യ ഭാഗം മുറിച്ചെടുത്ത് കൊന്ന് അഞ്ചാം ഭാര്യ

Published : Mar 03, 2023, 05:12 PM IST
ഭര്‍ത്താവ് കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; കോടാലി കൊണ്ട് സ്വകാര്യ ഭാഗം മുറിച്ചെടുത്ത് കൊന്ന് അഞ്ചാം ഭാര്യ

Synopsis

തൊണ്ടയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കഞ്ജൻ തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്

ഭോപ്പാല്‍: കോടാലി കൊണ്ട് ആക്രമിച്ചും ജനനേന്ദ്രിയം മുറിച്ചും ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉർതി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ കൊല്ലപ്പെട്ട ബീരേന്ദ്ര ഗുർജറിന്‍റെ ഭാര്യ കഞ്ജൻ ഗുർജറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീരേന്ദ്ര മൃതദേഹം ഫെബ്രുവരി 21 നാണ് കണ്ടെത്തിയത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമായിരുന്നു.

തൊണ്ടയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കഞ്ജൻ തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് നടത്തിയത്. ബന്ധക്കളെ അടക്കം വിശദമായി ചോദ്യം ചെയ്തു. കഞ്ജനെയും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. 

കഞ്ജനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബീരേന്ദ്ര മയക്കുമരുന്നിന് അടിമപ്പെട്ടയാളായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കാണ് ബീരേന്ദ്ര കഞ്ജനെ ഇരയാക്കിയിരുന്നത്. ബീരേന്ദ്ര കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും കഞ്ജൻ പൊലീസിനോട് പറഞ്ഞു. പീഡനം സഹിക്കാനാവാതെയായതോടെയാണ് കൊലപ്പെടുത്തിയത്.

ഭക്ഷണത്തില്‍ 20 ഉറക്ക ഗുളികകള്‍ കലര്‍ത്തിയ നല്‍കിയ ശേഷം സ്വകാര്യഭാഗം കോടാലി കൊണ്ട് മുറിച്ചാണ് കൊലപാതകം നടത്തിയത്. ഇതിന് ശേഷം മൃതദേഹം വസ്ത്രത്തില്‍ പൊതിഞ്ഞ് കഞ്ജൻ തന്നെയാണ് വഴിയരികില്‍ ഉപേക്ഷിച്ചത്.  തെളിവ് നശിപ്പിക്കാനായി മരിച്ചയാളുടെ വസ്ത്രങ്ങളും കത്തിച്ചു. ബീരേന്ദ്രയുടെ അഞ്ചാമത്തെ ഭാര്യയാണ് കഞ്ജൻ ഗുർജര്‍. നേരത്തെയുള്ള നാല് ഭാര്യമാരും ബീരേന്ദ്രയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. 

പാര്‍ക്കില്‍ നായയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് യുവാവ്, എല്ലാം ക്യാമറയിൽ പതിഞ്ഞു, ഒടുവിൽ അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്