മന്ത്രവാദിനിയെന്ന് ആരോപിച്ച് 55കാരിയെ മർദ്ദിച്ച്, വസ്ത്രങ്ങൾ കീറി, മനുഷ്യ മൂത്രം കുടിപ്പിച്ചു

Published : Oct 16, 2019, 03:13 PM IST
മന്ത്രവാദിനിയെന്ന് ആരോപിച്ച് 55കാരിയെ മർദ്ദിച്ച്, വസ്ത്രങ്ങൾ കീറി, മനുഷ്യ മൂത്രം കുടിപ്പിച്ചു

Synopsis

പാടത്ത് പുല്ല് അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മജുനുവിന്റെ ആളുകൾ ഇവരെ പിടിച്ചുകെട്ടി കൊണ്ടുപോയത് പട്ടാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രേവേശിപ്പിക്കപ്പെട്ട ഗീതയ്ക്ക് രണ്ട് പല്ല് നഷ്‌ടപ്പെട്ടിട്ടുണ്ട്

മോതിഹാരി: മന്ത്രവാദിനി എന്നാരോപിച്ച് 55കാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ബിഹാറിലെ ചംപാരൻ ജില്ലയിലെ ജിഹുലി ഗ്രാമവാസിയായ ഗീതാ ദേവിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ വസ്ത്രങ്ങൾ വലിച്ചുപറിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.

ഗ്രാമത്തിലെ ദുർമന്ത്രവാദിയായ മജനു മിയാന്റെ കൊച്ചുമകൾ മരിച്ചത് ഗീതാ ദേവി നടത്തിയ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അസുഖബാധിതയായി ചികിത്സയിലായിരുന്ന അഫ്‌സന ഖാട്ടൂൺ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.

പാടത്ത് പുല്ല് അരിയുമ്പോഴാണ് ഗീത ദേവിയെ മജനുവും ബന്ധുക്കളും ചേർന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വസ്ത്രം വലിച്ചുകീറി. ക്രൂരമായി മർദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുപ്പിയിലാക്കി ഇത് നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. 

മർദ്ദനത്തിൽ ഗീതയ്ക്ക് രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. ഇവരെ പടാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടാഹി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു