പ്രണയത്തിൽ നീറി ആഞ്ചൽ, അച്ഛനും ബന്ധുക്കളും കൊലപ്പെടുത്തിയ കാമുകന്റെ 'സുമംഗലി'യായി, വീട്ടിൽ താമസം തുടങ്ങി

Published : Nov 30, 2025, 12:20 PM IST
saksha tade

Synopsis

മഹാരാഷ്ട്രയിലെ നന്ദേഡിൽ ദലിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. തുടർന്ന്, കാമുകന്റെ മൃതദേഹത്തെ പ്രതീകാത്മകമായി വിവാഹം ചെയ്ത യുവതി, അദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയായി താമസം ആരംഭിച്ചു. 

മുംബൈ: മഹാരാഷ്ട്രയെ നടുക്കി ജാതിക്കൊലപാതകം. നന്ദേഡിലെ മിലിന്ദ് നഗറിൽ മകളെ പ്രേമിച്ചതിന് ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കൾ ക്രൂരമായി കൊലപ്പെടുത്തി. പിന്നാലെ യുവതി മൃതദേഹത്തെ പ്രതീകാത്മകമായി വിവാഹം കഴിച്ച് യുവാവിന്റെ വീട്ടിൽ ഭാര്യയായി താമസം തുടങ്ങി. ദലിത് വിഭാ​ഗത്തിൽപ്പെട്ട സാക്ഷാം താഡേ (25) എന്നയാളെയാണ് അയാളുടെ കാമുകി ആഞ്ചൽ മാമിദ്വാറിന്റെ ബന്ധുക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. ആഞ്ചൽ മാമിദ്വാറിന്റെ കുടുംബം ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ മുന്നോട്ട് പോകാൻ ഇരുവരും തീരുമാനിച്ചതോടെ ബന്ധുക്കൾ ഇയാളെ കൊലപ്പെടുത്തി. താഡേക്ക് നിരവധി തവണ വെടിയേറ്റു.

വെള്ളിയാഴ്ച ശവസംസ്കാരത്തിന് മുന്നോടിയായി, ആഞ്ചൽ ധീരവും അപ്രതീക്ഷിതവുമായ തീരുമാനമെടുത്തു. കണ്ണീരോടെ, പ്രതീകാത്മകമായി നെറ്റിയിൽ കുങ്കുമം പുരട്ടി, താൻ സാക്ഷാമിനെ വിവാഹം കഴിച്ചുവെന്നും അദ്ദേഹം വിജയിച്ചുവെന്നും പ്രഖ്യാപിച്ചു. ഭാര്യയായി അവൾ നാന്ദേഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറി. അതേസമയം, കൊലപാതകത്തിൽ പോലീസ് സൂപ്രണ്ട് അവിനാശ് കുമാറും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രശാന്ത് ഷിൻഡെയും മറ്റ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച പ്രാഥമിക അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയോടെ, ആറ് പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഇത്വാര പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ആഞ്ചലിന്റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാറാണ് പ്രധാന പ്രതി. അമ്മ, സഹോദരൻ, മറ്റുള്ളവർ എന്നിവരും പ്രതി പട്ടികയിൽ ഉൾപ്പെട്ടു. ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കി, എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ജാതി വ്യത്യാസമാണ് കൊലപാതകത്തിന് കാരണം. ആഞ്ചലിനെ മകന്റെ വധുവായി സ്വീകരിച്ചുവെന്ന് യുവാവിന്റെ മാതാപിതാക്കൾ ആരോപിച്ചു. പ്രതികൾ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്