തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ച് ബലാത്സംഗ ശ്രമം; യുവതി അബോധാവസ്ഥയില്‍

Published : Jun 04, 2020, 10:57 PM ISTUpdated : Jun 05, 2020, 05:58 PM IST
തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ച്  ബലാത്സംഗ ശ്രമം; യുവതി അബോധാവസ്ഥയില്‍

Synopsis

യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. 

തിരുവനന്തപുരം: യുവതിക്ക് മദ്യം നൽകി ഭർത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തന് ശ്രമിച്ചതായി പരാതി. തിരുവനന്തപുരം കഠിനംകുളം പൊലീസ് പരിധിയിലാണ് സംഭവം. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ട് പോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആറ് സുഹൃത്തുക്കുള്‍ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തി. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അബോധാവസ്ഥയിലായതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ ആയിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി