
യമുനാനഗർ: ഹരിയാനയില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കഴിഞ്ഞ ശനിയാഴ്ച യമുനാ നഗറിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തലനാരിഴയ്ക്കാണ് യുവതി അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തരിഞ്ഞത്. യമുനാ നഗറിലെ ഒരു ജിംനേഷ്യത്തിന് മുന്നിലാണ് സംഭവം.
ജിംനേഷ്യത്തിൽ പോയ ശേഷം തന്റെ കാറിൽ ഇരിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ കാറില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. യുവതിയെ നിരീക്ഷിച്ച് മൂന്ന് പേര്‍ കാറിന്‍റെ പരിസരത്ത് നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മറ്റു വാഹനങ്ങളും പരിസരത്തുണ്ടായിരുന്നു. പെട്ടന്ന് ഇരുവശത്ത് നിന്നും മൂന്നു പേര്‍ ഓടി കാറിലേക്ക് കയറുന്നതും യുവതിയെ പിടിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. പേടിച്ചു നിലവിളിച്ച യുവതി കാറിൽനിന്നു പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമികളില്‍ ചിലര്‍ യുവതിയുടെ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ യമുനാനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യമുനാനഗർ ഡിഎസ്പി കമൽദീപ് സിങ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഡിഎസ്പി അറിയിച്ചു.
Read More : മദ്യലഹരിയില്‍ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു, കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു; ദാരുണാന്ത്യം, അറസ്റ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam