ദില്ലിയെ നടുക്കി കൊലപാതകം, യുവതിയെ കിലോമീറ്ററുകൾ കാറിൽ വലിച്ചിഴച്ചു, 5 യുവാക്കൾ അറസ്റ്റിൽ

Published : Jan 01, 2023, 07:48 PM ISTUpdated : Jan 01, 2023, 09:21 PM IST
ദില്ലിയെ നടുക്കി കൊലപാതകം, യുവതിയെ കിലോമീറ്ററുകൾ കാറിൽ വലിച്ചിഴച്ചു, 5 യുവാക്കൾ അറസ്റ്റിൽ

Synopsis

യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. എല്ലാവരെയും അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ

ദില്ലി : ദില്ലിയെ നടുക്കി പുതുവത്സര ദിനത്തിലെ കൊലപാതകം. യുവതിയെ കാറിൽ കിലോമീറ്ററുകൾ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തി. പുതുവത്സര ദിനത്തില് പുലർച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് യുവാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ നാല് മണിയോടെയാണ് ദില്ലി സുൽത്താൻ പുരിയിൽ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ‍തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം കണ്ട നാട്ടുകാരിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാൽ അഞ്ച് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിനോട് ഹാജരാകാൻ നിർദേശിച്ചു. ദില്ലി അമൻ വിഹാർ സ്വദേശിയാണ് യുവതി.

Read More : മാനനഷ്ടക്കേസ്: വി എസിന് കോടതി ചെലവ് ഉമ്മൻചാണ്ടി നൽകണമെന്ന് ജില്ലാ കോടതി

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്