സ്വവര്‍ഗപ്രേമം വെളിപ്പെടുത്തിയ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Published : May 26, 2019, 06:53 PM ISTUpdated : May 26, 2019, 07:24 PM IST
സ്വവര്‍ഗപ്രേമം വെളിപ്പെടുത്തിയ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Synopsis

കിടപ്പറയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 

ഭുവനേശ്വര്‍: സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയ യുവതിയെ നാട്ടുകാര്‍ മരത്തില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിലെ ചണ്ടോള്‍ എന്ന സ്ഥലത്താണ് സംഭവം. ശര്‍മിള മല്ല എന്ന യുവതിയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ്. കിടപ്പറയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ഗ്രാമത്തിന്‍റെ സദാചാരത്തെ കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് അയല്‍വാസി പറഞ്ഞു. 

തന്നെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിടുകയും ഒരു സംഘം വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമികള്‍ തൊഴിക്കുകയു അസഭ്യം പറയുകയും ചെയ്തു. മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷിച്ചത്. ചോദ്യം ചെയ്യലില്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്