യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

Published : May 24, 2019, 10:32 PM IST
യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍

Synopsis

അര്‍ധനഗ്നാവസ്ഥയിലുള്ള മൃതദേഹം നൂല്‍ക്കമ്പികള്‍ കൊണ്ട്‌ കെട്ടിയനിലയിലാണുള്ളത്‌.

ജയ്‌പൂര്‍: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അര്‍ധനഗ്നാവസ്ഥയിലുള്ള മൃതദേഹം നൂല്‍ക്കമ്പികള്‍ കൊണ്ട്‌ കെട്ടിയനിലയിലാണുള്ളത്‌.

രാജസ്ഥാനിലെ കോത്തയിലുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ പിന്നിലാണ്‌ മൃതദേഹമടങ്ങിയ ബാഗ്‌ കണ്ടെത്തിയത്‌. മൂന്നു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ്‌ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതില്‍ നിന്ന്‌ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ്‌ ബാഗ്‌ പരിശോധിച്ചതും മൃതദേഹം കണ്ടതും.

അടിവയറ്റില്‍ വെട്ടേറ്റ നിലയിലാണ്‌ മൃതദേഹം. പ്രഥമദൃഷ്ട്യാ ഇരുപതിനടുത്ത്‌ പ്രായമുള്ള യുവതിയുടേതാണ്‌ മൃതദേഹമെന്നും പൊലീസ്‌ പറഞ്ഞു. മൃതദേഹമിപ്പോള്‍ കോത്തയിലെ എംബിഎസ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്