
ചെന്നൈ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും അമ്മയും മകളും ചേര്‍ന്ന് തീകൊളുത്തി കൊന്നു. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണ കരാറുകാരനായ പി കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാള്‍, മകള്‍, അങ്കമ്മാളിന്‍റെ മാതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് കന്തസ്വാമിയുടെ ദേഹത്ത് തീപടര്‍ന്നു പിടിച്ചിരിക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കന്തസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവദിവസം അങ്കമ്മാളും മകളും പകല്‍സമയം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കന്തസ്വാമി മാത്രമെ വീട്ടിലുണ്ടായിരുന്നെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അര്‍ധരാത്രിയോടെ അങ്കമ്മാളിന്‍റെ അമ്മയോടൊപ്പം തിരിച്ചെത്തുകയായിരുന്നു. പിന്നീട് കൊല നടത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയുമാിരുന്നു.
അങ്കമ്മാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാലാണ് കൊലപ്പെടുത്തിയതെന്ന് അങ്കമ്മാള്‍ പറഞ്ഞു. അങ്കമ്മാളിനെ ഒഴിവാക്കി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാനായിരുന്നു ഏപ്രില്‍ മുതല്‍ കന്തസ്വാമിയുടെ തീരുമാനം. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് കന്തസ്വാമിയെ കൊലപ്പെടുത്താന്‍ അങ്കമ്മാള്‍ പദ്ധതിയിട്ടത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam