'നിങ്ങളെപ്പോലെയുള്ളവരെ പീഡിപ്പിക്കണം'; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ച് യുവതി

Published : Aug 08, 2019, 11:03 AM IST
'നിങ്ങളെപ്പോലെയുള്ളവരെ പീഡിപ്പിക്കണം'; ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ച് യുവതി

Synopsis

പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ യുവതി ഇതുപോലെയുള്ളവരെ പീഡിപ്പിക്കണമെന്നും പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ മുഖത്ത് രണ്ടുതവണ ആഞ്ഞടിക്കുകയായിരുന്നു. 

കൊല്‍ക്കത്ത: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിയെയാണ് നടുറോഡില്‍ വെച്ച് യുവതി അപമാനിച്ചത്.  നിങ്ങളെപ്പോലുള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു യുവതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

ഉത്തര്‍പ്രദേശിലാണ് സംഭവം. ഷോര്‍ടസ് ധരിച്ച് കടയിലെത്തിയതാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന ഒരു യുവതി ഇത് ചോദ്യം ചെയ്തു. എന്നാല്‍ ഇത് എിര്‍ത്ത പെണ്‍കുട്ടി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ യുവതി ഇതുപോലെയുള്ളവരെ പീഡിപ്പിക്കണമെന്നും പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ മുഖത്ത് രണ്ടുതവണ ആഞ്ഞടിക്കുകയായിരുന്നു. 

ആള്‍ക്കൂട്ടം വളഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും യുവതി മുങ്ങി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കുറ്റക്കാരിയായ യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കസ്റ്റഡിയിലെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ