
താനെ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. 44 വയസ്സുള്ള വൈശാലി മസ്ദൂദ് സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത്. താനെ ജില്ലയിലെ ദോംബിവിൽ പ്രദേശത്താണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മസ്ദൂദിന്റെ പക്കൽനിന്നോ അവരുടെ മകന്റെ പക്കൽ നിന്നോ മദ്യം വാങ്ങാനായി പ്രതി പണം കടം വാങ്ങാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ പണം വാങ്ങാൻ എത്തിയപ്പോൾ വൈശാലി വിസമ്മതിച്ചു. കുപിതനായ ഇയാൾ കത്തിയെടുത്ത് ആക്രമിച്ചു. ഒന്നിലധികം തവണ കുത്തേറ്റ സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി പൊലീസ്; പ്രതിയുടെ പേര് മറച്ച് വെച്ചു
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നിന്ന് മറ്റൊരു കൊലപാതക വാര്‍ത്ത കൂടി പുറത്തു വരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 26ന് ലഖിംപൂർ ഖേരിയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം യുവ ഡോക്ടര്‍ ഭാര്യ വന്ദന അവസ്തി(28)യുടെ മൃതദേഹം 400 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ദഹിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അഭിഷേക് അവസ്തിയും പിതാവ് ഗൗരി ശങ്കർ അവസ്തിയും ചേർന്ന് വഴക്കിനിടെ വന്ദനയെ ഭാരമുള്ള വസ്തു കൊണ്ട് അടിക്കുകയും തലയ്ക്ക് പരിക്കേറ്റ വന്ദന മരണപ്പെടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കി അഭിഷേക് തന്‍റെ ആയൂര്‍വേദ ക്ലിനിക്ക് ആയ ഗൌരി ചികിത്സാലയത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആശുപത്രി ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റി 400 കി.മി ദൂരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ദഹിപ്പിച്ചു. തെളിവ് നശിപ്പിക്കാനാണ് പ്രതി മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ നിന്നും മതൃദേഹം കൊണ്ടുപോകാനായെത്തിയ ആംബുലൻസ് ഡ്രൈവറോട് യുവതി അപകടത്തിൽ മരിച്ചണെന്നും എത്രയും വേഗം മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പ്രതി പറഞ്ഞത്.