20 സെക്കന്റിൽ 10 ലക്ഷം രൂപയുടെ നെക്ലസ് കൈയിൽ!, ജ്വല്ലറിയിൽ മോഷണവുമായി മധ്യവയസ്ക -വീഡിയോ

Published : Nov 28, 2022, 09:03 PM IST
20 സെക്കന്റിൽ 10 ലക്ഷം രൂപയുടെ നെക്ലസ് കൈയിൽ!, ജ്വല്ലറിയിൽ മോഷണവുമായി മധ്യവയസ്ക -വീഡിയോ

Synopsis

ആഭരണങ്ങൾ നോക്കാനെന്ന വ്യാജേന യുവതി രണ്ട് പെട്ടികൾ മടിയിൽ വച്ചു. അതിൽഒരെണ്ണം മാത്രം കൗണ്ടറിൽ തിരികെ വയ്ക്കുകയും മറ്റൊന്ന് തന്ത്രപൂർവം സാരിക്കടിയിൽ ഒളിപ്പിക്കുകയും ചെയ്തു

ദില്ലി: ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ നെക്ലസ് മോഷ്ടിച്ച് സ്ത്രീ. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നവംബർ 17ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ജ്വല്ലറിയിലാണ് സംഭവം. ബൽദേവ് പ്ലാസയിലെ ബെച്ചുലാൽ സരഫ പ്രൈവറ്റ് ലിമിറ്റഡ് ജ്വല്ലറിയിൽ മാസ്കും കറുത്ത സൺഗ്ലാസും സാരി‌യും ധരിച്ച മധ്യവയസ്കയായ  സ്ത്രീയാണ് അതിവിദ​ഗ്ധമായി നെക്ലസ് മോഷ്ടിക്കുന്നത്.

ആഭരണങ്ങൾ നോക്കാനെന്ന വ്യാജേന യുവതി രണ്ട് പെട്ടികൾ മടിയിൽ വച്ചു. അതിൽഒരെണ്ണം മാത്രം കൗണ്ടറിൽ തിരികെ വയ്ക്കുകയും മറ്റൊന്ന് തന്ത്രപൂർവം സാരിക്കടിയിൽ ഒളിപ്പിക്കുകയും ചെയ്തു. വെറും 20 സെക്കന്റിനുള്ളിലാ ജീവനക്കാരെ കബളിപ്പിക്കാൻ കഴിഞ്ഞെങ്കിലും സിസിടിവിയിൽ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞു. പത്ത് ലക്ഷം രൂപ വരുന്ന മാലയാണ് സ്ത്രീ മോഷ്ടിച്ചതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മോഷ്ടാവിനെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്