മദ്യപാനം തടയാന്‍ ശ്രമിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

Published : Oct 20, 2019, 08:31 AM IST
മദ്യപാനം തടയാന്‍ ശ്രമിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

Synopsis

വിശേഷ ദിവസമായ അന്നും രാത്രിയില്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്ന കണ്ട് പൂജ ശ്രാവണിനെ വിലക്കി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

ഷാമില്‍ : മദ്യപാനം തടയാന്‍ ശ്രമിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. മോര്‍ മജ്‌റ സ്വദേശിനി പൂജ എന്ന മുപ്പത്തിയഞ്ചുകാരിയെ ആണ് മദ്യലഹരിയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഷാമിലിലാണ് സംഭവം. സംഭവത്തില്‍ പോലീസ് പൂജയുടെ ഭര്‍ത്താവ് ശ്രാവണ്‍ കുമാറിനെ താനെ ഭവന്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്‍റെ രക്ഷയ്ക്കും ആയുസിനും വേണ്ടി ഹിന്ദു സ്ത്രീകള്‍ കര്‍വ ചൗത്ത് എന്ന വ്രതമനുഷ്ഠിക്കാറുണ്ട്. പൂജ വ്യാഴം വ്രതം എടുത്തിരുന്നു. സൂര്യേദയം മുതല്‍ ചന്ദ്രോദയം വരെയാണ് ഇത് എടുക്കേണ്ടത്. 

വിശേഷ ദിവസമായ അന്നും രാത്രിയില്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്ന കണ്ട് പൂജ ശ്രാവണിനെ വിലക്കി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനിടെ ശ്രാവണ്‍ പൂജയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പതിമൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യവയസ്കന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ
ബൈക്കിൽ എത്തിയത് രണ്ടംഗ സംഘം, ജിം ട്രെയിനർക്ക് നേരെ 12 ഓളം തവണ വെടിയുതിർത്തു; ദില്ലിയിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടും വെടിവെപ്പ്