Asianet News MalayalamAsianet News Malayalam

'2 വർഷത്തെ പ്രണയം തകർന്നു, പലതവണ പൊലീസ് സ്റ്റേഷൻ കയറി'; ഇൻസ്റ്റഗ്രാമിൽ ലൈവ്, പിന്നാലെ ജീവനൊടുക്കി യുവാവ്

ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്ത് താൻ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് പറഞ്ഞു. ഗൾഫിലുള്ള സുഹൃത്തുക്കൾ വീഡിയോ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

love failure Malappuram Nilambur native youth found dead in his home after Instagram Live vkv
Author
First Published Jan 29, 2024, 12:46 PM IST

മലപ്പുറം: സമൂഹമാധ്യമത്തിൽ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ്  തുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നതിന് പിന്നാലെ വീട്ടിൽ തൂങ്ങിമരിച്ചത്.  പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

28ന് പുലർച്ചെ 1.13ന് ആണ് ഇൻസ്റ്റമ്രാമിൽ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് യുവാവ് ലൈവിൽ  പറയുന്നു. പിന്നീട് ഈ ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്ത് താൻ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് പറഞ്ഞു. ഗൾഫിലുള്ള സുഹൃത്തുക്കൾ വീഡിയോ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ച് എത്തിയപ്പോഴേക്കും ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയിൽ നിലമ്പൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. 

തുടർന്ന് ആർ.ഐ.പി എന്നെഴുതി കൂട്ടുകാരോടും കുടുംബത്തോടും മാപ്പ് ചോദിച്ച് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ഗൾഫിലുള്ള സുഹൃത്തുക്കൾ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോൾ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസിൽ ജാസിദിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് മൊബൈൽ ഷോപ്പിലാണ് ജാസിദിന് ജോലി. ഗൾഫിൽ പോകാനിരിക്കയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തി.

Read More :  നിരന്തരം ഭീഷണി, മരണമൊഴി; കാസർകോട് കാമുകൻ പീഡിപ്പിച്ച പത്താം ക്ലാസുകാരി ജീവനൊടുക്കി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios